വിമാനത്തില്‍ പറന്ന് കഴിക്കാം, കിടിലന്‍ ആകാശ റസ്റ്റോറന്‍റിന്‍റെ വിശേഷങ്ങള്‍...

ബംഗളൂരുവിൽ നിന്ന് എയര്‍ബസ്സ് 320 വാങ്ങി വഡോദരയില്‍ എത്തിച്ചാണ് വിമാന മാതൃകയില്‍ റസ്റ്റോറന്‍റായി പണിതത്

Update: 2021-10-29 09:27 GMT
Editor : ijas
Advertising

വിമാനത്തില്‍ കയറണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ വിമാനത്തിൽ ഇരിക്കുന്നതു പോലെ ഒരു റസ്റ്റോറന്‍റിൽ പോയാലോ.... അത്തരത്തില്‍ ഏവരെയും ആകര്‍ഷിക്കുന്ന ഹൈഫ്ലലൈ എന്ന പേരില്‍ വിമാന മാതൃകയിൽ ഒരു റസ്റ്റോറന്‍റുണ്ട് ഗുജറാത്തിലെ വഡോദരയിൽ. കഴിഞ്ഞ ബുധനാഴ്ചയാണ് റസ്റ്റോറന്‍റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരേ സമയം 106 പേര്‍ക്ക് ഭക്ഷണം കഴിക്കാനുളള സൗകര്യവും വെയിറ്ററെ വിളിക്കാന്‍ വിമാനത്തിലുള്ളതുപോലെ സെന്‍സറുകളും ഒരുക്കിട്ടുണ്ട്. ഇതോടൊപ്പം എയര്‍ഹോസ്റ്റസ് ക്യാബിന്‍ ക്രൂ പോലെയുള്ള ജീവനക്കാരുമുണ്ട്.

ബംഗളൂരുവിൽ നിന്ന് എയര്‍ബസ്സ് 320 വാങ്ങി വഡോദരയില്‍ എത്തിച്ചാണ് വിമാന മാതൃകയില്‍ റസ്റ്റോറന്‍റായി പണിതത്. വിമാനത്തില്‍ കയറാന്‍ ടിക്കറ്റ് ഉള്ളതു പോലെ ഇവിടെയും ബോഡിങ്ങ് പാസ് നൽകുന്നുണ്ട്. ചൈനീസ്, പഞ്ചാബി, കോണ്ടിനെന്‍റല്‍, ഇറ്റാലിയന്‍, മെക്സിക്കന്‍ ,തായിലാന്‍റ് ഉള്‍പ്പെടെ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ ലഭ്യമാണ്.

റസ്റ്റോറന്‍റ് സന്ദർശിച്ചത് ഏറെ ആസ്വദിച്ചു, വ്യത്യസ്തമായ ഒരു ആശയമാണ് ഇതെന്ന് ഉപഭോക്താവായ ഷിനാസ് പറഞ്ഞു. ശരിക്കും ഫ്ലൈറ്റിൽ ഇരിക്കുന്നത് പോലെ, തോന്നിയെന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഉണ്ടായതെന്നും മറ്റു ചില ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News