വൻനഗരങ്ങൾ ചേരികളായി മാറികൊണ്ടിരിക്കുന്നതായി സുപ്രീംകോടതി

ഗുജറാത്തിലെ റെയിൽവേ ഭൂമിയിൽ അനധികൃതമായി കുടിയേറിയവരെ ഒഴിപ്പിക്കുന്നതിനെ കുറിച്ച് വിധി പുറപ്പെടുവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

Update: 2021-12-17 06:54 GMT
Editor : Suhail | By : Web Desk
Advertising

രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ചേരികാളായി മാറിയെന്ന് സുപ്രീംകോടതി. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ടിന് ശേഷവും പൊതുസ്ഥനങ്ങൾ കയ്യേറുന്നത് സങ്കടകരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ റെയിൽവേ ഭൂമിയിൽ അനധികൃതമായി കുടിയേറിയവരെ ഒഴിപ്പിക്കുന്നതിനെ കുറിച്ച് വിധി പുറപ്പെടുവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണമെന്ന് 'ലൈവ് ലോ' റിപ്പോർട്ട് ചെയ്തു

റെയിൽവേ ഭൂമിയിൽ ആറു പതിറ്റാണ്ടായി ജീവിക്കുന്നവരോട് റെയിൽവേയും സർക്കാരും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനെതിരെയാണ് ചേരിനിവാസികൾ കോടതിയിൽ ഹരജി നൽകിയത്. മുൻകൂർ നോട്ടീസ് നല്‍കാതെയും പുനരധിവാസം ഉറപ്പുവരുത്താതെയുമാണ് സർക്കാർ കുടിയൊഴിയാൻ ആവശ്യപ്പെട്ടതെന്ന് താമസക്കാർക്കായി വാദിച്ച കോളിൻ ഗോൺസാൽവസ് പറഞ്ഞു. പുതിയ റെയിൽവേ ലൈൻ നിർമിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ ഇവരോട് കുടിയൊഴിയാൻ ആവശ്യപ്പെട്ടത്.

എന്നാൽ കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകളെ കൂട്ടത്തോടെ കുടിയിറക്കുന്നത് വലിയ ദുരന്തം ക്ഷണിച്ചു വരുത്തലാകുമെന്നും ഹരജിക്കാർ കോടതിയിൽ പറഞ്ഞു. റെയിൽവേയുടെ സ്ഥലത്ത് കുടിയേറിയവരെ ഉടൻ പുറത്താക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി, സ്ഥലം ഒഴിയാൻ രണ്ടാഴ്ച സമയം നൽകാനും ആവശ്യപ്പെട്ടു.

പൊളിച്ചു കളയുന്ന ഓരോ കൂരയ്ക്കും പ്രതിമാസം രണ്ടായിരം രൂപ ആറു മാസത്തേക്ക് നൽകാനും ജസ്റ്റിസ് എ.എം ഖാൻവീൽക്കറും ദിനേശ് മഹേശ്വരിയും ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വിധിച്ചു. സ്ഥലം കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായും കോടതി വിമർശിച്ചു.

The Supreme Court has ruled that all major cities in the country have become slums. The court noted that seven and a half decades after independence, the encroachment on public places was still a matter of concern.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News