ജാര്‍ഖണ്ഡ് നിയമസഭയില്‍ നമസ്ക്കാര മുറി; പിന്നാലെ ബിഹാര്‍ നിയമസഭയില്‍ ഹനുമാന്‍ ഭജനയ്ക്കുള്ള മുറി വേണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ

ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമസ്ക്കാര മുറി അനുവദിച്ചതിന് പിന്നാലെ ഒട്ടനവധി വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്

Update: 2021-09-08 05:10 GMT
Editor : Nisri MK | By : Web Desk
Advertising

ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമസ്ക്കാരത്തിന് പ്രത്യേക മുറി അനുവദിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തിനിടെ ബിഹാര്‍ നിയമസഭയില്‍ ഹനുമാന്‍ ഭജനയ്ക്കുള്ള മുറി വേണമെന്ന ആവശ്യവുമായി ദര്‍ബാംഗ ജില്ലയിലെ ബിജെപി എംഎല്‍എ. ബിസ്ഫി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ ഹരി ഭൂഷണ്‍ താക്കൂര്‍ ആണ് ആവശ്യവുമായി എത്തിയിരിക്കുന്നത്.

"ഭരണഘടനയ്ക്കു മുന്‍പില്‍ എല്ലാവരും തുല്യരാണ്. ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമസ്ക്കാരത്തിന് പ്രത്യേക മുറി അനുവദിക്കാമെങ്കില്‍ ബിഹാര്‍ നിയമസഭയില്‍ ഹനുമാന്‍ ഭജന പാരായണം ചെയ്യാന്‍ മുറി നല്‍കുന്നതില്‍ എന്താണ് കുഴപ്പം? "- താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് ഉടന്‍ തന്നെ നിയമസഭാ സ്പീക്കറെ കാണുമെന്നും താക്കൂര്‍ വ്യക്തമാക്കി.

ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമസ്ക്കാര മുറി അനുവദിച്ചതിന് പിന്നാലെ ഒട്ടനവധി വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. സെപ്റ്റംബര്‍ രണ്ടിനാണ് പുതിയ അസംബ്ലി മന്ദിരത്തിലെ ടിഡബ്ലു 348-ാം നമ്പര്‍ മുറി നമസ്ക്കാരത്തിനായി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News