ഊരാളുങ്കലിനും കോഴിക്കോട് സഹകരണ ആശുപത്രിക്കും അമിത് ഷായുടെ പ്രശംസ

പ്രാഥമിക കര്‍ഷകസംഘങ്ങള്‍ക്കായി ദേശീയനയം കൊണ്ട് വരുമെന്ന് അമിത് ഷാ

Update: 2021-09-25 12:50 GMT
Advertising

 ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയേയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി അമിത് ഷാ. സഹകരണ മേഖലയിലെ ഏറ്റവും മികച്ച മാതൃകകളാണ് കേരളത്തിലെ ഊരാളുങ്കല്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും കോഴിക്കോട് സഹകരണ ആശുപത്രിയുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സഹകരണ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തെ പ്രഥമ സഹകരണമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്.സഹകരണ മേഖല രാജ്യത്തിന്‍റെ വികസനത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്.സഹകരണ മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും മേഖലയെ സുതാര്യമാക്കുകയുമാണ് ലക്ഷ്യം. സഹകരണ മേഖലയിലെ ഏറ്റവും മികച്ച മാതൃകകളാണ് കേരളത്തിലെ ഊരാളുങ്കല്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും കോഴിക്കോട് സഹകരണ ആശുപത്രിയും. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാണ്'. അദ്ദേഹം പറഞ്ഞു

സംസ്ഥാനങ്ങളെ സഹായിക്കുകയാണ് സഹകരണ മന്ത്രാലയത്തിന്‍റെ ലക്ഷ്യമെന്നും സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയമം മൂലം നിയന്ത്രിക്കുമെന്നും പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്കായി ദേശീയനയം കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News