അമൃത്പാലിനൊപ്പം ഒളിവില്‍പ്പോയ അനുയായി പിടിയില്‍

പപ്പൽപ്രീത് സിങിനെയാണ് പിടികൂടിയത്

Update: 2023-04-10 09:39 GMT
Advertising

ഡല്‍ഹി: ഒളിവിലുള്ള വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങിന്റെ അടുത്ത അനുയായി പിടിയിൽ. പപ്പൽപ്രീത് സിങിനെയാണ് പിടികൂടിയത്. പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ജലന്ധറില്‍ വെച്ച് പൊലീസ് വലയം ഭേദിച്ച് അമൃത്പാലും പപ്പലും രക്ഷപ്പെട്ടത് ഒരുമിച്ചായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പപ്പല്‍പ്രീത് പിടിയിലായത്. പഞ്ചാബ് പൊലീസിന്‍റെയും ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലിന്റെയും സംയുക്ത ഓപ്പറേഷനൊടുവിലാണ് അറസ്റ്റ്.

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് വാരിസ് പഞ്ചാബ് ദെ അംഗങ്ങളെ മോചിപ്പിച്ചതിനു പിന്നാലെയാണ് പൊലീസ് അമൃത്പാലിനായി തെരച്ചില്‍ തുടങ്ങിയത്. നേരത്തെ അമൃത്പാലും പപ്പലും നേപ്പാളിലെത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരെയും കണ്ടെത്താന്‍ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിരന്തരം സ്ഥലം മാറുന്നതിനിടെയിലാണ് പപ്പല്‍ സിങ് പിടിയിലായത്.

താന്‍ കീഴടങ്ങില്ലെന്ന് അമൃത്പാല്‍ നേരത്തെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം താന്‍ ലോകത്തിനു മുന്‍പില്‍ ഉടന്‍ പ്രത്യക്ഷപ്പെടുമെന്നും അമൃത്പാല്‍ വ്യക്തമാക്കുകയുണ്ടായി. അതിനിടെ ബൈക്കിലും കാറുകളിലുമായി വേഷംമാറി രക്ഷപ്പെടുന്ന അമൃത്പാലിന്‍റെ ദൃശ്യങ്ങള്‍ വിവിധ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിരുന്നു. മാര്‍ച്ച് 18 മുതല്‍ അമൃത്പാലിനായുള്ള തെരച്ചിലിലാണ് പൊലീസ്.

Summary- Amritpal Singh's close aide Pappalpreet Singh was today arrested from Punjab's Hoshiarpur

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News