പഞ്ചാബിൽ സ്റ്റാറായി അമൃത്പാല്‍ സിങ്; ജയിലില്‍നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷം

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മീഡിയവൺ സംഘം അമൃത്പാൽ സിങ്ങിന്റെ ഗ്രാമത്തിലെത്തിയപ്പോള്‍, അദ്ദേഹം അഞ്ചു ലക്ഷം വോട്ടിന് വിജയിക്കുമെന്നായിരുന്നു അനുയായികളുടെ അവകാശവാദം

Update: 2024-06-05 01:20 GMT
Editor : Shaheer | By : Web Desk

അമൃത്‍പാല്‍ സിങ്

Advertising

ന്യൂഡല്‍ഹി/ചണ്ഡിഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് ജയിലിൽനിന്ന് മത്സരിച്ച അമൃത്പാൽ സിങ്ങിനാണ്. ഖഡൂർ സാഹിബ് മണ്ഡലത്തിൽ മത്സരിച്ച ഖലിസ്ഥാൻവാദിയായ അമൃത്പാലിന് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അദ്ദേഹത്തെ ജയിലിലടച്ചതിനുള്ള ജനങ്ങളുടെ മറുപടിയാണു വിജയമെന്നാണ് അനുയായികൾ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മീഡിയവൺ സംഘം അമൃത്പാൽ സിങ്ങിന്റെ ഗ്രാമത്തിലെത്തിയിരുന്നു. ജയിലിൽനിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായ അമൃത്പാൽ അഞ്ചു ലക്ഷം വോട്ടിന് വിജയിക്കുമെന്നായിരുന്നു അനുയായികളുടെ അവകാശവാദം.

അന്നിത് കേട്ട് വിശ്വാസമായില്ലെങ്കിലും ഇന്നത് തെളിഞ്ഞു. അഞ്ചു ലക്ഷം കിട്ടിയില്ലെങ്കിലും 1,97,120 വോട്ടിന് അമൃത്പാൽ വിജയിച്ചു. കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലത്തിൽ 4,04,430 വോട്ടാണ് നേടിയത്.

അമൃത്പാലിനെതിരെ 12 ക്രിമിനൽ കേസുകളുണ്ട്. ഖലിസ്ഥാൻ വാദമുയർത്തിയ അദ്ദേഹത്തെ ഐ.എസ്.ഐ ബന്ധം ആരോപിച്ച് അസമിലെ ദിബ്രുഗഡ് ജയിലിലടച്ചിരിക്കുകയാണ്. ലഹരി മാഫിയക്കെതിരെ നടപടിയെടുത്തതിനാണ് അറസ്റ്റെന്നാണ് അനുയായികൾ ആരോപിക്കുന്നത്.

Summary: Amritpal Singh, who contested from jail, won the largest majority in the Lok Sabha elections in Punjab

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News