അങ്കോല: പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ കണ്ടെത്തി; നാളെയും തിരച്ചിൽ തുടരുമെന്ന് സൈന്യം

ട്രക്ക് പുഴയിലേക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം.

Update: 2024-07-22 16:06 GMT
Advertising

ബെംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനായി നാളെയും തിരച്ചിൽ തുടരുമെന്ന് സൈന്യം. പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ട്രക്ക് പുഴയിലേക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം. നിലവിൽ ഉപയോഗിക്കുന്ന ഉപകരണം വെള്ളത്തിലും ഉപയോഗിക്കാനാവുമെന്ന് സൈന്യം അറിയിച്ചു.

അതിനിടെ തന്റെ മകൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പൂർണമായും അസ്തമിച്ചെന്ന് അർജുന്റെ അമ്മ ഷീല പറഞ്ഞു. ഇപ്പോഴുള്ള തിരച്ചിൽ കാണുമ്പോൾ വാഹനം അവിടെയില്ല എന്ന് തെളിയിക്കേണ്ടത് അവരുടെ അഭിമാന പ്രശ്‌നമായി മാറിയോ എന്ന് സംശയിക്കേണ്ടി വരും. സൈന്യത്തിന്റെ പ്രവർത്തനത്തിലും തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ഷീല പറഞ്ഞു.

പുഴയുടെ അരികിൽ ഒരു വലിയ കുഴിയുണ്ടായിരുന്നു. അതിലേക്ക് തെന്നിവീഴാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരിടത്ത് നിന്ന് മണ്ണെടുത്ത് ആ കുഴിയിലേക്ക് തള്ളുന്ന സാഹചര്യമാണ് ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് കൊണ്ടുവന്ന ഡിറ്റക്ടറുകൾ ഒന്നും ഒരു ഉപകാരവുമില്ല. അവ ചെറിയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് എന്നാണ് പറഞ്ഞത്. മനുഷ്യന് ഇത്രയേ വിലയുള്ളൂ എന്നും അവർ ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News