"എം.ജെ അക്ബര്‍ ഉള്ള ഒരു തൊഴിലിടവും സുരക്ഷിതമല്ല" വീണ്ടും സജീവമായി മീ ടൂ ക്യാമ്പയിന്‍
സീ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചാനലിന്റെ എഡിറ്റോറിയൽ യോഗങ്ങളിൽ അദ്ദേഹം ഓഗസ്റ്റ് 16 മുതൽ പങ്കെടുക്കുന്നുണ്ടെന്ന് ന്യൂസ്‍ലോണ്‍ട്രി റിപ്പോർട്ട് ചെയ്തു
മുൻ കേന്ദ്രമന്ത്രിയും എഡിറ്ററുമായ എംജെ അക്ബർ സീ മീഡിയ നടത്തുന്ന ഇംഗ്ലീഷ് ടിവി ന്യൂസ് ചാനലായ വിയോണിൽ ചേർന്നു. സീ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചാനലിന്റെ എഡിറ്റോറിയൽ യോഗങ്ങളിൽ അദ്ദേഹം ഓഗസ്റ്റ് 16 മുതൽ പങ്കെടുക്കുന്നുണ്ടെന്ന് ന്യൂസ്‍ലോണ്‍ട്രി റിപ്പോർട്ട് ചെയ്തു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ധാരാളം പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. ന്യൂസ് റൂമിൽ അക്ബർ വീണ്ടും പ്രത്യക്ഷപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഇത് "സ്ത്രീ ജീവനക്കാർക്ക് അപമാനമാണെന്നും" നിരവധി സ്ത്രീകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടു.
The re-emergence of serial sexual predator MJ Akbar in a newsroom is disturbing. ~20 women have come forward to share their stories. And now journalists at news outlet WION say that Akbar has been attending editorial meetings.
— Pallavi Gogoi (@pgogoi) August 18, 2021
സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നത് ഒരു തൊഴിലുടമയുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും മുൻ എഡിറ്ററുമായുള്ള ഏത് സ്ഥലവും "സ്ത്രീകൾക്ക്, പ്രത്യേകിച്ച് യുവതികൾക്ക് സുരക്ഷിതമല്ല" എന്നും മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ് പറഞ്ഞു.മീ ടൂ ക്യാമ്പയിന്‍ നടക്കുന്ന കാലത്ത് പ്രിയ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ ഇരുപതോളം സ്ത്രീകളാണ് എം.ജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതോടെ അക്ബറിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്നു.
Let me give you a quick update of what happened since over 20 women named MJ Akbar as their assaulter - He pick and chose Priya Ramani, filed a defamation and LOST IT.
— Chinmayi Sripaada (@Chinmayi) August 19, 2021
He is a KNOWN predator - what did MJA lose?
NOTHING.
MJ Akbar, the man accused of sexual harassment in a newsroom by MANY female journalists is back in a new newsroom?
— Zeba Warsi (@Zebaism) August 19, 2021
Can't wrap my head around this.
What do we do about a society that places sexual predators back in positions of power instead of punishing them #MeTooIndia
അക്ബറിന്റെ മുൻ സഹപ്രവർത്തകയും പത്രപ്രവർത്തകയുമായ ഗസാല വഹാബ് ഏഷ്യൻ ഏജിലെ തന്റെ അവസാന ആറുമാസം 'നരക'മായിരുന്നെന്ന് ദി വയറിലെ ഒരു ലേഖനത്തിൽ ആരോപിച്ചു, .
1994ല്‍ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടല്‍മുറിയില്‍ വച്ച് എം.ജെ. അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചതായി പ്രിയ രമാണി എന്ന മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തലിനെതിരെ അക്ബര്‍ കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങൾ അപകീർത്തികരവും ഗൂഡാലോചനയുമാണെന്നായിരുന്നു അക്ബറിന്റെ വാദം. മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല, വര്‍ഷങ്ങളായി താന്‍ ആര്‍ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് പ്രിയ രമണിക്കെതിരെ അക്ബര്‍ കോടതിയില്‍ ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
തനിക്കെതിരേ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വ്യാജ ആരോപണം ഉന്നയിച്ച പ്രിയ രമണിയെ വിചാരണ ചെയ്യണമെന്നും അക്ബര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രിയ രമണിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മാനനഷ്ട കേസിൽ പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. വർഷങ്ങൾ കഴിഞ്ഞാലും പീഡനം സംബന്ധിച്ച് ഒരു സ്ത്രീക്ക് പരാതി നൽകാൻ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രിയ രമണിയെ കുറ്റ വിമുക്തയാക്കുന്നതായി പ്രഖ്യാപിച്ചു.