ഇന്ത്യൻ ഫുട്‌ബോളിന് കയ്യടി, പ്രവേശ് ശുക്ലയ്‌ക്കെതിരെ വൻ രോഷം, കണ്ണീരായി സിംബാബ്‌വെ | Twitter Trending |

സാഫിൽ ഒമ്പതാം തവണയും മുത്തമിട്ട ഇന്ത്യൻ ഫുട്‌ബോളിനെ പ്രകീർത്തിക്കുകയാണ് ട്വിറ്റർ ലോകം

Update: 2023-07-05 14:44 GMT
Editor : rishad | By : Web Desk

twitter image

Advertising

സാഫിൽ ഒമ്പതാം തവണയും മുത്തമിട്ട ഇന്ത്യൻ ഫുട്‌ബോളിനെ പ്രകീർത്തിക്കുകയാണ് ട്വിറ്റർ ലോകം. ഒപ്പം ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിച്ച ബിജെപി എംഎൽഎയുടെ അനുയായി പ്രവേശ് ശുക്ലയ്‌ക്കെതിരെ കനത്ത രോഷമാണ് പ്രകടിപ്പിക്കുന്നത്. ശുക്ലയുടെ അറസ്റ്റിലും ആ പേര് തന്നെയാണ് ട്വിറ്ററിൽ നിറയുന്നത്. ഇന്നത്തെ ട്വിറ്റർ ട്രെൻഡിങുകൾ പരിശോധിക്കുകയാണ് ഇവിടെ...

സാഫിൽ ഒമ്പതാം തവണയും ഇന്ത്യ, വീഴ്ത്തിയത് കുവൈത്തിനെ(#SAFFChampionship2023)

സാഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഇത് ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിടുന്നത്. എതിരാളികളായ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഇന്ത്യൻ ഫുട്ബോളിന് വരാനിരിക്കുന്നത് വസന്തകാലം, സാഫ് കപ്പ് ഫൈനലിൽ അമ്പരപ്പിച്ച് ആരാധകരുടെ നിര (#IndianFootball)

സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കുവൈറ്റിന്റെ വെല്ലുവിളിയെ അതിജീവിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യ. ബെംഗളുരുവില്‍ വെച്ച് നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ കുവൈത്തിന് പിന്നിലായിരുന്നെങ്കിലും ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 2 ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. ഫുട്‌ബോളിന് കാര്യമായ സ്വാധീനമില്ലാത്ത ബെംഗളൂരുവില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കണ്ഡീരവ സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് മുന്നിലാണ് ഫൈനല്‍ മത്സരം നടന്നത്.

ആദിവാസി യുവാവിന്റെ ദേഹത്ത് മുത്രമൊഴിച്ചയാള്‍ അറസ്റ്റില്‍; നടപടി വീഡിയോ വൈറലായതിന് പിന്നാലെ (#ArrestPraveshShukla)

മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ആദിവാസി യുവാവിന് ദേഹത്ത് മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍. പ്രവേഷ് ശുക്ലയാണ് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇയാളുടെ അറസ്റ്റ്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് പ്രവീണ്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രൂക്ഷവിമർശനമാണ് പ്രവേഷ് ശുക്ലക്കെതിരെ ഉയർന്നത്.

പ്രവേഷ് ശുക്ല ബിജെപി എം.എൽ.എയുടെ അനുയായി, കനത്ത രോഷം(#BJPMLA #KedarnathShukla)

ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകൻ പ്രവേശ് ശുക്ല ബിജെപി സിദ്ധി എംഎൽഎ കേഥാർനാഥ് ശുക്ലയുടെ അടുത്ത അനുയായി .നിലത്തിരുന്ന യുവാവിന്‍റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയൊ സമൂഹമാധ്യമങ്ങളിൾ പ്രചരിച്ചിരുന്നു. 

ബി.സി.സി.ഐ മുഖ്യ സെലക്റ്ററായി അജിത് അഗാര്‍ക്കര്‍! പ്രതിഫലത്തില്‍ വര്‍ധന; തുക അറിയാം(#AjitAgarkar)

ബിസിസിഐ മുഖ്യ സെലക്ടറായി ഇന്ത്യന്‍ മുന്‍ താരം അജിത് അഗാര്‍ക്കറെ തെരഞ്ഞെടുത്തു. സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി രാജിവച്ച ചേതന്‍ ശര്‍മ്മയ്ക്ക് പകരമാണ് നിയമനം. ഇന്ത്യക്കായി 26 ടെസ്റ്റും 191 ഏകദിനവും 4 ട്വന്റി20യും കളിച്ചിട്ടുള്ള അഗാര്‍ക്കര്‍ 2007ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. മുംബൈ ടീമിന്റെ മുഖ്യ സെലക്ടറായും ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായും അഗാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹൃദയഭേദകം !! ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ സിംബാബ്‌വെ (#Zimbabwe )

ക്രിക്കറ്റ് ആരാധകർക്ക് നിരാശ സമ്മാനിച്ച് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ സിംബാബ്‌വെ. ക്വാളിഫയറിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ സ്കോട്ലൻഡിനോട് പരാജയപെട്ടതോടെയാണ് സിംബാബ്‌വെ ലോകകപ്പിൽ നിന്നും പുറത്തായത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 31 റൺസിനാണ് സിംബാബ്‌വെ പരാജയപെട്ടത്. സ്കോട്ലൻഡ് ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് 41.1 ഓവറിൽ 203 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

നീതിനിഷേധത്തിന്‍റെ പൊള്ളുന്ന പ്രതീകം; സ്റ്റാന്‍ സ്വാമി ഓര്‍മയായിട്ട് രണ്ടുവര്‍ഷം(#StanSwamy)

നീതിനിഷേധത്തിന്‍റെ പൊള്ളുന്ന പ്രതീകമാണ് ഫാ.സ്റ്റാന്‍ സ്വാമി. പൗരാവകാശങ്ങള്‍ക്ക് വേണ്ടി ജയിലിലും പുറത്തും ശക്തിയുക്തം പേരാടിയ ഈ ജസ്യൂട്ട് പുരോഹിതന്‍ ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം.പുണെയിലെ ഭീമ കൊറേഗാവ് സംഘര്‍ഷങ്ങളില്‍ പങ്കെുണ്ടെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ചുമാണ് യുഎപിഎ ചുമത്തിയത്. എന്നാല്‍ ലാപ്ടോപ്പില്‍ രേഖകള്‍ തിരുകിക്കയറ്റി സ്റ്റാന്‍സ്വാമിയെ കുടുക്കിയതാണെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു.

അജിത് പവാർ വിമത എൻസിപി ദേശീയ അധ്യക്ഷൻ(#AjitPawar)

വിമത എൻസിപിയുടെ ദേശീയ അധ്യക്ഷനായി അജിത് പവാറിനെ തെരഞ്ഞെടുത്തു. വിമതരുടെ യോഗത്തിലാണ് പ്രഖ്യാപനം. യഥാർത്ഥ എൻസിപി തങ്ങളുടേതെന്നു അജിത് പവാർ പക്ഷം അവകാശപ്പെട്ടു. 31 എംഎൽഎമാരാണ് അജിത് പവാറിന്റെ യോഗത്തിനെത്തിയത്. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ആവശ്യമായ 36 എംഎൽഎമാരെയെത്തിക്കാൻ അവർക്കായില്ല.


രക്ഷകനായി സന്ധു, എല്ലാ ഭാഗത്ത് നിന്നും അഭിനന്ദനം(#GurpreetSinghSandhu)

സാഫ് കപ്പ് ടൂര്‍ണമെന്റില്‍ ഒമ്പതാം കിരീടം നേടിയിരിക്കുകയാണ് ടീം ഇന്ത്യ. അധിക സമയം കഴിഞ്ഞ് ഷീട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കും പൂര്‍ത്തിയായി സഡണ്‍ ഡെത്തിലാണ് ഇന്ത്യ സൗത്ത് ഏഷ്യയിലെ രാജാക്കന്മാരായത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തിയത് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ്. ലബനാനെതിരെ സെമിയിലും ഇപ്പോള്‍ കുവൈറ്റിനെതിരെ ഫൈനലിലും കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് കാവല്‍ക്കാരനായി ഗുര്‍പ്രീത് സിങ് സന്ധു.

 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News