ധീരസൈനികർക്ക് അഭിനന്ദനങ്ങൾ; ബിപിൻ റാവത്തിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത് വിട്ട് സൈന്യം

അപകടത്തിന്റെ തലേദിവസം ചിത്രീകരിച്ച വീഡിയോ ഇന്ത്യാഗേറ്റിൽ പ്രദർശിപ്പിച്ചു

Update: 2021-12-12 10:34 GMT
Editor : Lissy P | By : Web Desk
Advertising

ഹെലികോപ്ടർ അപകടത്തിന്റെ തലേ ദിവസം ചിത്രീകരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ അവസാന വീഡിയോ സന്ദേശം സൈന്യം പുറത്ത് വിട്ടു. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സായുധസേനാ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുകയും വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്ന 1.09 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ഇന്ത്യൻ സൈന്യം ഞായറാഴ്ച പുറത്തിറക്കിയത്. ഇന്ത്യാ ഗേറ്റിൽ നടന്ന സ്വർണിം വിജയ് പർവ് പരിപാടിയിലാണ് ഈ വീഡിയോ പ്രദർശിപ്പിച്ചത്. നമ്മുടെ സൈന്യത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. നമുക്ക് ഒരുമിച്ച് ഈ വിജയം ആഘോഷിക്കാം.ഇന്ത്യൻ സായുധ സേനയിലെ ധീരരുടെ ത്യാഗത്തിന് ആദരവ് അർപ്പിക്കുന്നു.  നമ്മുടെ ധീര സൈനികരുടെ സ്മരണയ്ക്കായി സ്ഥാപിച്ച അമർ ജവാൻ ജ്യോതി കോംപ്ലക്സിൽ ഡിസംബർ 12 മുതൽ 14 വരെ വിജയ് പർവ് സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്നും ജനറൽ റാവത്ത് സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യ ഗേറ്റിൽ നടക്കുന്ന പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ഇന്ത്യാഗേറ്റിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഡിസംബർ ഏഴിനാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. എട്ടിന് ഉച്ചക്ക് 12.30 ഓടെയാണ് കൂനൂരിനടുത്ത് നടന്ന സൈനിക ഹൈലികോപ്ടർ അപകടത്തിലാണ് ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരണപ്പെടുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News