കത്വ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ട് സേന

അഞ്ച് സൈനികരും ഉത്തരാഖണ്ഡ് സ്വദേശികളാണ്

Update: 2024-07-10 01:42 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ട് സേന. അഞ്ച് സൈനികരും ഉത്തരാഖണ്ഡ് സ്വദേശികളാണ്.

ആദർശ് നേഗി, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ഹവൽദാർ കമൽ സിംഗ്, നയബ് സുബേദാർ ആനന്ദ് സിംഗ് എന്നിവരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവരുടെ സംസ്കാരം ബുധനാഴ്ച നടന്നേക്കും. സൈനികരുടെ മൃതദേഹങ്ങൾ ഡെറാഡൂണിലെത്തിച്ചിട്ടുണ്ട്.

കരസേനയുടെ 22 ഗർവാൾ റൈഫിൾസിലെ ജവാൻമാരാണ് അഞ്ച് പേരും. കത്വയിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ ജമ്മു ദോഡയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വനമേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ഭീകരർക്ക് ശക്തമായി തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

Summary : Army releases details of soldiers who died in Kathua terror attack

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News