ഡൽഹി മദ്യനയ അഴിമതി: കെജ്‍രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും
കെജ്‍രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും
Update: 2024-04-23 01:36 GMT
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കെജ്‍രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും.
കെജ്‍രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഇൻസുലിൻ ഉൾപ്പെടെ നൽകുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിക്കും. കേസിൽ ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ജുഡിഷ്യൽ കസ്റ്റഡിയും ഇന്ന് അവസാനിക്കും. വീണ്ടും ചോദ്യംചെയ്യാൻ കവിതയുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
Summary: Delhi CM Arvind Kejriwal's judicial custody in the Delhi liquor policy corruption case to end today