കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പൊരുതാന്‍ പ്രതിപക്ഷ പിന്തുണ തേടി അരവിന്ദ് കെജ്‍രിവാള്‍
ഉദ്യോഗസ്ഥരെ നിയമിക്കുന്നന്തിനും നിയന്ത്രിക്കുന്നതുമുള്ള അധികാരം ഡൽഹി സംസ്ഥാനത്തിണെന്ന സുപ്രീംകോടതി വിധിയെ മറി കടക്കാനാണ് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കിയത്
ന്യൂഡല്‍ഹി: കേന്ദ്ര ഓർഡിനൻസിനെതിരെ നീങ്ങാൻ പിന്തുണ തേടിയുള്ള അരവിന്ദ് കേജ്രിവാളിന്‍റെ യാത്ര തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ,രാഹുൽ ഗാന്ധി എന്നിവരെ കാണാനുള്ള സമയം ചോദിച്ചിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെ സന്ദർശിച്ച ശേഷമാണ് കോൺഗ്രസ് നേതാക്കളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
ഉദ്യോഗസ്ഥരെ നിയമിക്കുന്നന്തിനും നിയന്ത്രിക്കുന്നതുമുള്ള അധികാരം ഡൽഹി സംസ്ഥാനത്തിണെന്ന സുപ്രീംകോടതി വിധിയെ മറി കടക്കാനാണ് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കിയത്. ഈ ഓർഡിനൻസ്, ബില്ലായി രാജ്യസഭയിൽ എത്തുമ്പോൾ എതിർത്തു തോല്‍പ്പിക്കണം എന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെ.ഡിയുവിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആർ.ജെ.ഡിയുടേയും പിന്തുണ നൽകിയിരുന്നു.
ഇരുവരും കേജരിവാളിനെ വസതിയിൽ എത്തിയാണ് കണ്ടത്.കൊൽക്കത്ത സന്ദർശിച്ചപ്പോൾ,മുഖ്യമന്ത്രി മമത ബാനർജി, ടി.എം.സി യുടെ പിന്തുണ നൽകിയിരുന്നു. മുംബൈയിൽ മാതോശ്രീയിലെത്തിയാണ് ഉദ്ദവ് താക്കറെയെ കെജ്രിവാൾ പിന്തുണ തേടിയത്. ഡൽഹി പി.സി.സി ആം ആദ്മിക്കെതിരെ ഡൽഹിയിൽ കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ കേജരിവാളിന് കൈ കൊടുക്കാൻ ദേശീയ നേതൃത്വം തയാറാക്കുമോ എന്നത് ഇന്ന് അറിയാം. കേജറിവാളിന്റെ വസതി മോഡി പിടിപ്പിക്കാൻ 52 കോടി ചെലവഴിച്ചത് ആയുധമാക്കാനാണ് ബി.ജെ.പിയുടെ നീക്കം