ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അയോധ്യയിലേക്കുൾപ്പെടെ സൗജന്യ തീർഥാടനം: കെജ്‌രിവാൾ

27 വർഷമായി ഗുജറാത്തിൽ ബി.ജെ.പി ഭരിച്ചിട്ടും ഇതുവരെ ഒരാളെപ്പോലും തീർഥാടനത്തിനയക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇത്രയും വർഷമായി ആരെയെങ്കിലും അവർ അയോധ്യയിലേക്ക് അയച്ചിട്ടുണ്ടോ?-കെജ് രിവാൾ ചോദിച്ചു.

Update: 2022-05-12 07:46 GMT
Advertising

അഹമ്മദാബാദ്: ഗുജറാത്തിൽ എ.എ.പി അധികാരത്തിലെത്തിയാൽ അയോധ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മുതിർന്ന പൗരൻമാർക്ക് സൗജന്യ തീർഥാടനം ഏർപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. രാജ്‌കോട്ടിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

തങ്ങൾ അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതി, മികച്ച സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ മേഖലകൾ സമ്പൂർണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

27 വർഷമായി ഗുജറാത്തിൽ ബി.ജെ.പി ഭരിച്ചിട്ടും ഇതുവരെ ഒരാളെപ്പോലും തീർഥാടനത്തിനയക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇത്രയും വർഷമായി ആരെയെങ്കിലും അവർ അയോധ്യയിലേക്ക് അയച്ചിട്ടുണ്ടോ?-കെജ് രിവാൾ ചോദിച്ചു. എന്നാൽ ഡൽഹിയിലെ എ.എ.പി സർക്കാറിന് മഥുര, ഹരിദ്വാർ, വൃന്ദാവൻ തുടങ്ങിയ തീർഥാടന സ്ഥലങ്ങളിലേക്ക് സൗജന്യമായി ആളുകളെയെത്തിക്കാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News