കെജ്‍രിവാളിന്‍റെ ഹരജിയിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും

നിലവിൽ 15 ദിവസത്തെ ഇടക്കാല ജാമ്യത്തിലാണ് കെജ്‍രിവാൾ

Update: 2024-05-17 01:15 GMT
Editor : Jaisy Thomas | By : Web Desk

അരവിന്ദ് കെജ്‍രിവാള്‍

Advertising

ഡല്‍ഹി: ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഹരജിയിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ഇന്നലെ കേസ് പരിഗണിച്ചങ്കിലും വിശദമായ വാദം കേൾക്കാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിലവിൽ 15 ദിവസത്തെ ഇടക്കാല ജാമ്യത്തിലാണ് കെജ്‍രിവാൾ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.മാർച്ച് 21-നാണ് ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.

അതേസമയം അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹേമന്ത്‌ സോറന്‍റെ ഹരജിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇ.ഡിക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച ഉത്തരവ് ഇവിടെയും ബാധകമാകുമെന്ന് സോറൻ വാദിച്ചു. എന്നാൽ സോറന്‍റെ വാദങ്ങൾ തള്ളിയ കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News