ഇരട്ടപ്പദവി അനുവദിക്കാനാകില്ലെന്ന് രാഹുൽ; ഗെഹ്‌ലോട്ട് മുഖ്യമന്ത്രി പദം രാജിവെച്ചേക്കും

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് അശോക് ഗെഹ്‌ലോട്ട് കേരളത്തിൽ എത്തിയതെങ്കിലും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചയായിരുന്നു ലക്ഷ്യം

Update: 2022-09-22 12:27 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി അശോക് ഗെഹ്‌ലോട്ട് അംഗീകരിച്ചേക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നും സൂചന. ഒരാൾക്ക് ഒരു പദവി എന്നത് പാലിക്കുമെന്ന രാഹുൽ ഗാന്ധി സൂചന നൽകിയതിന് പിന്നാലെയാണ് നിലപാട് മാറ്റം. കോൺഗ്രസിൽ ഇരട്ട പദവി സംബന്ധിച്ച തർക്കത്തിന് അടിസ്ഥാനമില്ലെന്നും പാർട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും തനിക്ക് ഒരുമിച്ച് കൊണ്ട് പോകാനാകുമെന്നും അശോക് ഗെഹ്‌ലോട്ട് കുറച്ചു മുമ്പ് മാധ്യമളോട് പറഞ്ഞിരുന്നു. മുമ്പും താൻ കോൺഗ്രസിൽ പല സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി തന്നെ ദേശീയ അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. 

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് അശോക് ഗെഹ്‌ലോട്ട് കേരളത്തിൽ എത്തിയതെങ്കിലും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചയായിരുന്നു ലക്ഷ്യം. അതിനിടെ, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഒന്നിനാണ് സൂക്ഷ്മ പരിശോധന നടക്കുക. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി എട്ടാണ്. 17ന് വോട്ടെടുപ്പും 19ന് വോട്ടെണ്ണലും നടക്കും.

Ashok Gehlot may resign as Chief Minister of Rajasthan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News