അസമിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പടെ 15 പേർക്ക് പരിക്ക്
റോഡിലൂടെ പോകുന്ന വാഹനത്തിന് നേരെ പുലി പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു
ജോർഹട്ട്: അസമിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.
ജോർഹട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പുലിയുടെ ആക്രമണം നടന്നത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുള്ളിപ്പുലി മുള്ളുവേലി ചാടിക്കടന്ന് വാഹനത്തിന് നേരെ ആക്രമണം നടത്തുന്ന വീഡിയോയും പുറത്ത് വന്നു.
കാടുകളാൽ ചുറ്റപ്പെട്ട ജോർഹട്ടിന്റെ പ്രാന്തപ്രദേശത്താണ് ആർഎഫ്ആർഐ സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നാണ് പുള്ളിപ്പുലി കാമ്പസിലേക്ക് എത്തിയത്. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്നവരോട് വീടിനുള്ളിൽ തന്നെ തുടരാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.