ഇന്ത്യയും ആസ്‌ത്രേലിയയും വ്യാപാര കരാർ ഒപ്പുവെച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ത്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുത്ത വെർച്വൽ മീറ്റിലാണ് കരാർ ഒപ്പുവെച്ചത്.
Update: 2022-04-02 06:30 GMT
ന്യൂഡൽഹി: ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിൽ വ്യാപാര കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ത്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുത്ത വെർച്വൽ മീറ്റിലാണ് കരാർ ഒപ്പുവെച്ചത്. സാമ്പത്തികരംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വാതിലുകളിലൊന്നാണ് ഇന്ന് തുറന്നിരിക്കുന്നതെന്ന് ആസ്‌ത്രേലിയൻ പ്രധാനമന്ത്രി മോറിസൺ പറഞ്ഞു. അടുത്ത് തന്നെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന മോറിസൺ രാജ്യത്തിന്റെ വിദേശബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കരാർ ഒപ്പുവെച്ചത്.