മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഇന്ന് രാവിലെ പത്തുമണിയോടെയാണ് മർദനമേറ്റത്

Update: 2025-03-07 11:32 GMT
Editor : Jaisy Thomas | By : Web Desk
Abdul Latheef
AddThis Website Tools
Advertising

മലപ്പുറം: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. ആശുപത്രിയിൽ വെച്ചാണ് മരണം. തിരൂർ - മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചെന്നാണ്  ആരോപണം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മർദനമേറ്റത്.

വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാര്‍ കയറി. പിന്നാലെ വന്ന മഞ്ചേരി- തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഓട്ടോ തടഞ്ഞുവെച്ച് ഇത് ചോദ്യം ചെയ്തു. പിന്നാലെ വാക്കേറ്റവും കൈയേറ്റവും നടന്നു. ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News