'പതിവ് പോലെ 20 വർഷം വൈകിയുള്ള തീരുമാനം'; സ്വകാര്യ സർവകലാശാല ബില്ലിൽ സർക്കാറിനെ പരിഹസിച്ച് ശശി തരൂർ
മൊബൈല്‍ ഫോണുകള്‍ വരുന്നതിനെയും എതിര്‍ത്തിരുന്നത് കമ്മ്യൂണിറ്റ് പാര്‍ട്ടികളാണെന്നും തരൂര്‍


തിരുവനന്തപുരം:സ്വകാര്യ സർവകലാശാല ബില്ലിൽ സർക്കാരിനെ പരിഹസിച്ച് ശശി തരൂർ.15-20 വർഷം വൈകിയുള്ള തീരുമാനമാണ് സർക്കാരിന്റേത്.കമ്പ്യൂട്ടർ ആദ്യമായി വന്നപ്പോഴും കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ എതിർത്തു. 22 ാം നൂറ്റാണ്ടിൽ മാത്രമേ അവർ 21ാം നൂറ്റാണ്ടിലേക്ക് എത്തുകയുള്ളൂവെന്നും തരൂർ വിമർശിച്ചു.
മൊബൈല്‍ ഫോണുകള്‍ വരുന്നതിനെയും എതിര്‍ത്തിരുന്നത് കമ്മ്യൂണിറ്റ് പാര്‍ട്ടികളാണെന്നും ഈ മാറ്റങ്ങളുടെ യഥാർഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തുവെന്നും അദ്ദേഹം പറയുന്നു. എക്‌സിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ വന്നപ്പോൾ കമ്മ്യൂണിറ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തല്ലിപ്പൊട്ടിച്ചു. ഇന്ത്യയിൽ മൊബൈൽ ഫോണുകൾ കൊണ്ടുവന്നതിനെ എതിർത്ത ഒരേയൊരു പാർട്ടി കമ്മ്യൂണിറ്റ് പാർട്ടിയാണെന്നും തരൂർ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
നേരത്തെ കേരളത്തിലെ വ്യവസായ വകുപ്പിനെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖനം വിവാദമായിരുന്നു. ഹൈക്കമാന്‍ഡ് തന്നെ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂർ വ്യവസായ വകുപ്പിനെ പുകഴ്ത്തിയിരുന്നത്.സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം വേറിട്ട മാതൃകയാണെന്നായിരുന്നു തരൂരിന്റെ വാദം.