ശ്രീരാമനില്ലാതെ അയോധ്യ, അയോധ്യയല്ല: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

നാലു ദിവസത്തെ ഉത്തര്‍പ്രദേശ് പര്യടനത്തിന്‍റെ ഭാഗമായാണ് രാഷ്ട്രപതിയുടെ അയോധ്യ സന്ദര്‍ശനം.

Update: 2021-08-29 11:47 GMT
Advertising

ശ്രീരാമനില്ലാതെ അയോധ്യ, അയോധ്യയല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയില്‍ രാമായണ്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു ദിവസത്തെ ഉത്തര്‍പ്രദേശ് പര്യടനത്തിന്‍റെ ഭാഗമായാണ് രാഷ്ട്രപതിയുടെ അയോധ്യ സന്ദര്‍ശനം. 

'ശ്രീരാമനെവിടെയാണോ അതാണ് അയോധ്യ. രാമിനില്ലാതെ അയോധ്യ, അയോധ്യയല്ല'രാഷ്ട്രപതി പറഞ്ഞു. ശ്രീരാമനോടും രാമായണത്തോടുമുള്ള ബഹുമാനാര്‍ഥമാണ് തനിക്ക് വീട്ടുകാര്‍ കോവിന്ദ് എന്ന് പേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിപെന്‍ പട്ടേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഉൾപ്പെടെ നിർവ്വഹിക്കാനാണ് രാഷ്‌ട്രപതിയുടെ യു.പി സന്ദര്‍ശനം. സംസ്ഥാന സർക്കാരിന്റെ പരിപാടികൾക്ക് പുറമെ നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രം സന്ദർശിക്കുമെന്നും പൂജകൾ നടത്തുമെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചിരുന്നു. ലഖ്നൗവില്‍ നിന്ന് പ്രത്യേക തീവണ്ടിയിലാണ് രാഷ്ട്രപതി ഉത്തര്‍പ്രദേശിലെത്തിയത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News