ഹനുമാന്‍ പ്രഭു ഞങ്ങള്‍ക്കൊപ്പമാണ്; ബി.ജെ.പിക്കെതിരെ പരിഹാസം, ബജ്റംഗ് ബലി വിളികളാല്‍ നിറഞ്ഞ് കോണ്‍ഗ്രസ് ഓഫീസ്
ബജ്റംഗ്‍ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു
ഡല്‍ഹി: കര്‍ണാടകയില്‍ വിജയമുറപ്പിച്ചതോടെ ആഘോഷത്തിലാണ് കോണ്‍ഗ്രസ്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പാട്ടും നൃത്തവുമായി ആഘോഷം തകര്‍ക്കുകയാണ്. ചില കോൺഗ്രസ് പ്രവർത്തകർ ഹനുമാന്‍റെ വേഷം ധരിച്ച് ബി.ജെ.പിയെയും രൂക്ഷമായി പരിഹസിച്ചു.''ബജ്‌റംഗ് ബലി പ്രഭു കോൺഗ്രസിനൊപ്പമാണ്. അദ്ദേഹം ബി.ജെ.പിക്ക് പിഴ ചുമത്തി," ഹനുമാൻ വേഷത്തിൽ ചുറ്റിത്തിരിയുന്ന ഒരു പ്രവർത്തകൻ പറഞ്ഞു.അധികാരത്തിലെത്തിയാല്‍ ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന ബജ്റംഗ്‍ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
കോൺഗ്രസിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മുതിർന്ന നേതാക്കൾ കോൺഗ്രസിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.സംഭവം വിവാദമായപ്പോള്‍ ബജ്‌റംഗ്ദളിനെ നിരോധിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന വീരപ്പ മൊയ്‍ലി വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംല, ജാഖുവിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി.