ബജ്രങ്ദൾ പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി

ഞായറാഴ്ച രാത്രിയാണ് ശിമോഗ ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ച് സീഗെഹട്ടി സ്വദേശിയായ ഹർഷയെ ഒരു സംഘം ആക്രമിച്ചത്

Update: 2022-02-22 01:01 GMT
Advertising

കർണാടക ശിമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകനായ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. സംസ്‌കാര ചടങ്ങിനിടെ വ്യാപക അക്രമമുണ്ടായി. മാധ്യമ പ്രവർത്തകനും വനിതാ പൊലീസിനും പരിക്കേറ്റു. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു.

ഞായറാഴ്ച രാത്രിയാണ് ശിമോഗ ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ച് സീഗെഹട്ടി സ്വദേശിയായ ഹർഷയെ ഒരു സംഘം ആക്രമിച്ചത്. ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച്ച വൈകിട്ട് കനത്ത സുരക്ഷയിലാണ് ഹർഷയുടെ മൃതദേഹം സംസ്‌കരിച്ചത്. വിലാപയാത്രയെ തുടർന്ന് പ്രദേശത്ത് വ്യാപക അക്രമം നടന്നിരുന്നു. നിരവധി വാഹനങ്ങൾ കത്തിച്ചു. വീടുകൾക്ക് നേരെ കല്ലേറുണ്ടായി. കടകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

അക്രമസംഭവങ്ങളിൽ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് എഡിജിപി മുരുഗൻ പറഞ്ഞു. ശിമോഗയിൽ 2 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News