‘കേന്ദ്രത്തിന്റെത് അനീതി’;പദ്മശ്രീ പുരസ്കാരം തിരിച്ച് നൽകി ബജ്റംഗ് പൂനിയ

സാക്ഷി മാലിക്ക് ഇന്നലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു

Update: 2023-12-22 13:18 GMT
Advertising

ന്യൂഡൽഹി: ഗുസ്തിതാരങ്ങൾക്ക് നേ​രെ കേന്ദ്ര സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് പദ്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരം ബജ്റം ഗ് പൂനിയ രംഗത്ത്. ഇത് സംബന്ധിച്ചു പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലപ്പത്ത് ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ പാനല്‍ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കായികരംഗം വിടുന്നതായി സാക്ഷി മല്ലിക് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാ​ലെയാണ് പ്രമുഖ ഗുസ്തി താരമായ ബജ്‌റംഗ് പുനിയ കൂടി പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട്  ബജ്റംഗ് പൂനിയ  അടക്കമുള്ള താരങ്ങൾ  സമരര​രംഗത്ത് സജീവമായിരുന്നു. 2019 ലാണ്  ബജ്റം ഗ് പൂനിയക്ക് പദ്മശ്രീ നൽകി ആദരിച്ചത്. തങ്ങൾക്ക് നേരെ കേ​ന്ദ്ര സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന്  പൂനിയ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News