2027 ഓടെ ഡീസൽ വാഹനങ്ങൾ പൂർണമായും നിരോധിക്കണമെന്ന് കേന്ദ്രത്തിന് നിർദേശം

നഗരങ്ങളിൽ സർവീസ് നടത്തുന്ന ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും 2030 ഓടെ ഇലട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്

Update: 2023-05-09 12:36 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: നിരത്തുകളിൽ നിന്ന് നാലുചക്ര ഡീസൽ വാഹനങ്ങൾ പൂർണമായും ഒഴിവാക്കാൻ കേന്ദ്രത്തിന് പഠനസമിതി നിർദേശം. 2027 ഓടെ ഇന്ത്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും മലിനീകരണം കുറക്കുന്നതിന് വൈദ്യുതി, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയോഗിച്ച എനർജി ട്രാൻസ്മിഷൻ പാനൽ.

10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ നിന്നാണ് നാലുചക്രഡീസൽവാഹനങ്ങളുടെ ഉപയോഗം നിരോധിക്കാന് നിർദേശം നൽകിയിരിക്കുന്നത്. നഗരങ്ങളിൽ സർവീസ് നടത്തുന്ന ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും 2030 ഓടെ ഇലട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.

മൂന്ന് വർഷത്തിനുള്ളിൽ റെയിൽപാത പൂർണമായും വൈദ്യുതി വത്കരിക്കണം, 2024 മുതൽ ഇലട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷൻ അനുവദിക്കണം തുടങ്ങിയവയും നിർദേശങ്ങളിലുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News