'രാജ്ഭവൻ ജീവനക്കാരിയെ പീഡിപ്പിച്ചു'; ബംഗാൾ ഗവർണർ ആനന്ദ ബോസിനെതിരെ പരാതി

നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകൾക്കു പിന്നാലെ 2019ലാണ് ആനന്ദബോസ് ബി.ജെ.പിയിൽ ചേരുന്നത്

Update: 2024-05-02 17:22 GMT
Editor : Shaheer | By : Web Desk

സി.വി ആനന്ദ ബോസ്

Advertising

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.

രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരനിയമനം നൽകാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോർട്ട്. പീഡനം നടന്നയുടൻ അവർ രാഭ്ജവൻ പരിധിയിലുള്ള പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ഗവർണറുടെ വസതിയിലെത്തി ഇവടെ സ്റ്റേഷനിലെത്തിക്കുകയും പരാതി രേഖപ്പെടുത്തുകയുമായിരുന്നു. സംഭവം പുറത്തായതിനു പിന്നാലെ രാജ്ഭവനിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ബംഗാളിലെത്തുന്നതിനു തൊട്ടുമുൻപാണ് ഗവർണർക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. മോദി എത്തുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ കുടുംബ സന്ദർശനം റദ്ദാക്കി ആനന്ദ ബോസ് കൊൽക്കത്തയിലേക്കു മടങ്ങിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

1977 ബാച്ചിൽ കേരള കേഡറിലെ ഐ.എ.എസ് ഓഫിസറായിരുന്നു മലയാളിയായ ആനന്ദ ബോസ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകൾക്കു പിന്നാലെ 2019ലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേരുന്നത്. 2022ൽ നിലവിലെ ഉപരാഷ്ട്രപതി ജഗദീപ് ധൻക്കഡിനു പകരക്കാരനായാണ് ബംഗാൾ ഗവർണറായി ചുമതലയേൽക്കുന്നത്.

Summary: Bengal governor CV Ananda Bose accused of 'molesting' woman working in Raj Bhavan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News