തുണി വിരിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു; രക്ഷിക്കാൻ ചെന്ന ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്നാൾക്കും ദാരുണാന്ത്യം

തുണി വിരിക്കുന്നതിനിടെ കറന്റ് കമ്പിയിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്.

Update: 2023-05-15 16:28 GMT
Bengal man electrocuted while drying clothes, Mom-in-law, wife who rushed to help also die
AddThis Website Tools
Advertising

കൊൽക്കത്ത: ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച കൊൽക്കത്തയിലെ ഏക്ബൽപൂർ ഏരിയയിലാണ് സംഭവം. ഇസ്ഹാർ അക്തർ എന്ന യുവാവ്, ഭാര്യ ഖൈറുന്നിസ, ഭാര്യാമാതാവ് മുൻതഹ ബീഗം എന്നിവരാണ് മരിച്ചത്.

തുണി വിരിക്കുന്നതിനിടെ കറന്റ് കമ്പിയിൽ നിന്ന് യുവാവിനാണ് ആദ്യം ഷോക്കേറ്റത്. ഇതുകണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേർക്കു കൂടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാവും മകളും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. യുവാവി‌നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മാതാവും മകളും മരിക്കുകയായിരുന്നു.

ഇസ്ഹാർ അക്തർ നനഞ്ഞ വസ്ത്രങ്ങൾ ഉണക്കുന്നതിനിടെ ചുമരിൽ തൂങ്ങിക്കിടന്ന ഇലക്ട്രിക് വയറിലൂടെ വൈദ്യുത പ്രവാഹം വന്നതിനാൽ ഗുരുതരമായി പരിക്കേറ്റു. ഇതുകണ്ട് രക്ഷിക്കാനെത്തിയപ്പോഴാണ് മറ്റ് രണ്ട് പേർക്കും ഷോക്കേറ്റത്.

ഇസ്ഹാർ അക്തറിനെ ഏക്ബൽപൂർ നഴ്സിങ് ഹോമിലും ഭാര്യയെയും ഭാര്യാമാതാവിനേയും കൊൽക്കത്തയിലെ എസ്‌എസ്‌കെഎം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചതെങ്കിലും മൂവരേയും രക്ഷിക്കാനായില്ല.

സംഭവത്തെത്തുടർന്ന് കൽക്കട്ട ഇലക്‌ട്രിക് സപ്ലൈ കോർപ്പറേഷൻ (സിഇഎസ്‌സി) ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അപകടത്തിന് കാരണമായ കേബിൾ പരിശോധിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News