കോവിഡ് വാക്‌സിൻ ഇനി മൂക്കിലൂടെ; ഭാരത് ബയോടെക്കിന്റെ നേസൽ വാക്സിന് അനുമതി
അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സിന് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയത്
Update: 2022-09-06 11:39 GMT
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സിന് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയത്. രാജ്യത്ത് ആദ്യമായാണ് നേസൽ കോവിഡ് വാക്സിന് അനുമതി നൽകുന്നത്.
മൂക്കിലൂടെ നൽകുന്ന നേസൽ കോവിഡ് വാക്സിന് അനുമതി നൽകിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശാസ്ത്ര,ഗവേഷണ രംഗത്ത് ഉണ്ടായ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.