ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ഭൂട്ടാന്‍റെ ദേശീയദിനത്തിലാണ് രാജാവ് സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്.

Update: 2021-12-17 10:19 GMT
Advertising

ഭൂട്ടാൻ സർക്കാരിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന്‍റെ ദേശീയദിനത്തിലാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യല്‍ വാങ്ചുക്ക് സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്.

ഉപാധികളില്ലാത്ത സൗഹൃദത്തിനും കോവിഡ് മഹാമാരിക്കാലത്ത് ഉള്‍പ്പെടെ നല്‍കിയ സഹകരണത്തിനും ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിങ് നന്ദി പറഞ്ഞു. രാജാവ് നരേന്ദ്ര മോദിയുടെ പേര് നിർദേശിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും ഭൂട്ടാന്‍ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിപ്പില്‍ പറഞ്ഞു.

"ഭൂട്ടാനിലെ ജനങ്ങൾ അഭിനന്ദനം അറിയിക്കുന്നു. താങ്കൾ വളരെയധികം അർഹിക്കുന്നതാണിത്. എല്ലാ ഇടപെടലുകളിലും മഹത്വവും ആത്മീയതയുമുണ്ട്. വ്യക്തിപരമായി ഈ ആദരം ആഘോഷിക്കാൻ കാത്തിരിക്കുകയാണ്"- ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News