അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

പൊലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു

Update: 2022-05-01 09:09 GMT
അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു
AddThis Website Tools
Advertising

ബിഹാർ: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ബിഹാറിൽ യുവതിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

ഇവരുടെ ഭർത്താവ് ദീപക് റാം പൊലീസിനെ സമീപിച്ചതായും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് മൂന്ന് കുട്ടികളുള്ള ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ കൗൺസിലിങ് നടത്തി.

തിരിച്ചെത്തിയ ശേഷം ഭർത്താവിന് പുറമെ ഭർതൃപിതാവും മൂന്ന് കുടുംബാംഗങ്ങളും ഇവരെ വീണ്ടും മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു എന്ന് റോഹ്താസ് പൊലീസ് സൂപ്രണ്ട് ആശിഷ് ഭാരതി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവുൾപ്പെടെ അഞ്ചു പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News