ബികാഷ് ഭട്ടാചാര്യ സി.പി.എം രാജ്യസഭാ കക്ഷി നേതാവ്; ബ്രിട്ടാസ് ഉപനേതാവ്
പശ്ചിമ ബംഗാളിൽനിന്നുള്ള സി.പി.എം നേതാവായ ബികാഷ് 2020 ജൂലൈയിലാണ് രാജ്യസഭാംഗമായി ചുമതലയേറ്റത്
ന്യൂഡല്‍ഹി: സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ തെരഞ്ഞെടുത്തു. ജോൺ ബ്രിട്ടാസാണ് ഉപനേതാവ്. കഴിഞ്ഞ ദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ ചേർന്ന രാജ്യസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.
എളമരം കരീം വിരമിച്ച ഒഴിവിലേക്കാണ് ബികാഷ് ഭട്ടാചാര്യയെ പരിഗണിച്ചത്. നിലവിൽ അദ്ദേഹം സി.പി.എം രാജ്യസഭാ കക്ഷി ഉപനേതാവാണ്. പശ്ചിമ ബംഗാളിൽനിന്നുള്ള ബികാഷ് 2020 ജൂലൈയിലാണ് രാജ്യസഭാംഗമായി ചുമതലയേറ്റത്. മുതിർന്ന അഭിഭാഷകനാണ്. 2005 മുതൽ 2010 വരെ കൊൽക്കത്ത മേയറായിരുന്നു.
2021 ഏപ്രിലിൽ കേരളത്തിൽനിന്നുള്ള രാജ്യസഭാംഗമായാണ് ജോൺ ബ്രിട്ടാസ് ചുമതലയേറ്റത്. ഇതുവരെ രണ്ടു തവണ മികച്ച പാർലമെന്‍റേറിയനുള്ള ബഹുമതി ലഭിച്ചിരുന്നു.
Summary: CPM elected Bikash Ranjan Bhattacharya as Rajya Sabha party leader. John Brittas is the deputy leader