ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ ഹാരമണിയിച്ചതില്‍ എന്താണ് തെറ്റ്? കേന്ദ്രം സുപ്രിംകോടതിയില്‍

ശി​ക്ഷാ കാലാവധി തീരും മുന്‍പ് ഈ ​കൊ​ടും​കു​റ്റ​വാ​ളി​ക​ളെ വി​ട്ട​യ​ച്ചാ​ലു​ണ്ടാ​കു​ന്ന സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​തം കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ത്തി​ല്ലെ​ന്ന് ബി​ൽ​ക്കി​സി​ന്‍റെ അ​ഭി​ഭാ​ഷ​ക ശോ​ഭ ഗു​പ്ത വാ​ദി​ച്ചു

Update: 2023-08-09 08:05 GMT
Editor : Jaisy Thomas | By : Web Desk

പ്രതികളെ ഹാരമണിയിച്ചു സ്വീകരിച്ചപ്പോള്‍

Advertising

ഡല്‍ഹി: 2002ലെ ​ഗു​ജ​റാ​ത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിച്ചപ്പോള്‍ ഹാരമണിയിച്ച് സ്വീകരിച്ചതില്‍ എന്താണ് തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 11 കു​റ്റ​വാ​ളി​ക​ളെ​യും ശി​ക്ഷാ കാ​ലാ​വ​ധി​ക്ക് മു​മ്പെ വി​ട്ട​യ​ച്ച​തി​നെ​തി​രെ ബി​ൽ​ക്കി​സ് ബാ​നു ന​ൽ​കി​യ ഹ​ര​ജി​യെ എ​തി​ർ​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജുവിന്‍റെതാണ് ചോദ്യം.

നി​ഷ്ഠൂ​ര ക്രൂ​ര​കൃ​ത്യം ചെ​യ്ത കു​റ്റ​വാ​ളി​ക​ളെ ഹാ​ര​മ​ണി​യി​ച്ചും മ​ധു​രം ന​ൽ​കി​യും സ്വാ​ഗ​തം ചെ​യ്തതിനെക്കുറിച്ച് കേ​സി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യ​വ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സി​ങ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ചോ​ദ്യം. ‘ഒ​രു കു​ടും​ബാം​ഗം ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​മ്പോ​ൾ ഹാ​ര​മ​ണി​യി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റ് എ​ന്ന് രാ​ജു ചോ​ദി​ച്ചു.

ശി​ക്ഷാ കാലാവധി തീരും മുന്‍പ് ഈ ​കൊ​ടും​കു​റ്റ​വാ​ളി​ക​ളെ വി​ട്ട​യ​ച്ചാ​ലു​ണ്ടാ​കു​ന്ന സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​തം കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ത്തി​ല്ലെ​ന്ന് ബി​ൽ​ക്കി​സി​ന്‍റെ അ​ഭി​ഭാ​ഷ​ക ശോ​ഭ ഗു​പ്ത വാ​ദി​ച്ചു. കു​റ്റ​ബോ​ധ​വും പ്രാ​യ​ശ്ചി​ത്ത​വും പ്ര​ക​ടി​പ്പി​ക്കാ​ത്ത കു​റ്റ​വാ​ളി​ക​ൾ അ​ട​ക്കാ​നു​ള്ള പി​ഴ​പോ​ലും ഇ​തു​വ​രെ ഒ​ടു​ക്കി​യി​ട്ടി​ല്ല. മൂ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗ​ങ്ങ​ളും ബി​ൽ​ക്കിസിന്‍റെ ക​ൺ​മു​ന്നി​ൽ അ​വ​രു​ടെ പി​ഞ്ചു​കു​ഞ്ഞി​നെ ത​റ​യി​ല​ടി​ച്ച് കൊ​ന്ന​ത​ട​ക്കം 14 കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ത്തി​യ കു​റ്റ​വാ​ളി​ക​ളാ​ണ് ഇ​വ​ർ. ഇ​ര​ക​ളു​ടെ മ​തം നോ​ക്കി ​മാ​ത്രം ചെ​യ്ത കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് ശോ​ഭ ഗു​പ്ത ബോ​ധി​പ്പി​ച്ചു. ജയില്‍ സൂപ്രണ്ട് കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിശോധിച്ചില്ലെന്നും മോചനം ശിപാർശ ചെയ്യുന്നതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു."ഇത് വളരെ യാന്ത്രികമായി അല്ലെങ്കിൽ ഒരുപക്ഷെ ബോധപൂർവമായ അശ്രദ്ധയോടെ ചെയ്ത ചെയ്ത കാര്യമാണെന്നും'' ശോഭ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്‍റെ പേരിലാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്.

15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News