സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ ഇന്ന് പാർലമെന്‍റില്‍ അവതരിപ്പിച്ചേക്കും

സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടിൽ നിന്നും 21 ആക്കി വർധിപ്പിക്കുന്ന ബിൽ ആണിത്

Update: 2021-12-20 00:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്ത്രീ -പുരുഷ വിവാഹ പ്രായം ഏകീകരിക്കുന്ന ഭേദഗതി ബിൽ പാർലമെന്‍റില്‍ ഇന്ന് അവതരിപ്പിച്ചേക്കും. സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടിൽ നിന്നും 21 ആക്കി വർധിപ്പിക്കുന്ന ബിൽ ആണിത്. ,സമാജ് വാദി പാർട്ടി ,സി.പി.ഐ,സി.പി.എം എന്നിവർ ബില്ലിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്. പുരുഷന്മാരുടെ വിവാഹപ്രായ പരിധി 18ലേക്ക് താഴ്ത്തണം എന്നും അഭിപ്രായമുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് അഭിപ്രായം ഇന്ന് അറിയിക്കും.

2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച നടന്ന കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയത്. വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. 16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. വിവാഹപ്രായം 22ഓ 23 വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലുംആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു. നിലവിൽ വിവാഹപ്രായം 18 ആണെങ്കിൽ കൂടി ഉത്തരേന്ത്യയിലെല്ലാം 16 ാം വയസിൽ തന്നെ പെൺകുട്ടികളെ കല്യാണം കഴിച്ചയക്കുന്നുണ്ട്. വിവാഹ പ്രായപരിധി 21 ആക്കുന്നതോടെ പെൺകുട്ടികൾക്ക് പഠിക്കാനും അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനും സ്വന്തം കാലിൽ നിൽക്കാനും സാധിക്കാനുള്ള അവസരമുണ്ടാകും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News