ബംഗാളിൽ ബി.ജെ.പിയുടെ സാധ്യതകൾ തകർത്തത് കോവിഡ്: ജെ.പി നദ്ദ

''അടുത്ത തവണ പാർട്ടി അധികാരത്തിലെത്തുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഞങ്ങൾ വിജയാഘോഷ റാലി നടത്തും.''- ജെ.പി നദ്ദ

Update: 2022-06-10 02:10 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പിയുടെ സാധ്യതകൾ തകർത്തത് കോവിഡാണെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. കോവിഡിന്റെ രണ്ടാം തരംഗം പ്രചാരണ കാംപയിനിനെ ബാധിച്ചെന്നും ഇല്ലെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തുമായിരുന്നുവെന്നും നദ്ദ പറഞ്ഞു. ബംഗാളി അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടം ബി.ജെ.പി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

''തെരഞ്ഞെടുപ്പ് പ്രചാരണ കാംപയിനിൽ പാർട്ടിയുടെ കുതിപ്പിൽനിന്ന് തന്നെ ഞങ്ങൾ അവസരത്തിനൊത്തുയർന്നിട്ടുണ്ടെന്നും അധികാരത്തിലെത്തുമെന്നും വ്യക്തമായിരുന്നു. എന്നാൽ, നാലാംഘട്ട വോട്ടെടുപ്പിനു തൊട്ടുപിന്നാലെ വന്ന കോവിഡിന്റെ പുതിയ തരംഗത്തെ തുടർന്ന് കാംപയിൻ നിർത്തിവയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായി.''- കൊൽക്കത്തയിൽ ഒരു പരിപാടിയിൽ നദ്ദ അഭിപ്രായപ്പെട്ടു.

നാലാം ഘട്ടത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം വിർച്വലായതോടെ എല്ലാം നിശ്ചലാവസ്ഥയിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാക്കിയുള്ള വോട്ടെടുപ്പുകളെല്ലാം ഒരു പ്രചാരണവുമില്ലാതെയാണ് നടന്നത്. അടുത്ത തവണ പാർട്ടി അധികാരത്തിലെത്തുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഞങ്ങൾ വിജയാഘോഷ റാലി നടത്തുമെന്നും ജെ.പി നദ്ദ അവകാശപ്പെട്ടു.

വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണത്തിൽനിന്ന് വ്യക്തമാകുന്നത് സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ ജനങ്ങൾ അസംതൃപ്തരാണെന്നാണ്. അവർ ഒരു മാറ്റത്തിനായി കൊതിക്കുകയാണ്. ഇന്ത്യൻ സമൂഹം സക്രിയമാണ്. കൃത്യസമയത്തുതന്നെ അവർ പ്രതികരിക്കും. ജനാധിപത്യപരമായി തന്നെ പോരാട്ടം തുടർന്ന് തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തും.-അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: BJP would have won Bengal polls, but Covid played spoilsport, says BJP national president JP Nadda

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News