പഞ്ചാബില്‍ ആം ആദ്മിക്കെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും അകാലിദളും ഒറ്റക്കെട്ട് : എ.എ.പി ദേശീയവക്താവ്

പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറാതിരിക്കാൻ കരുനീക്കുന്നത് പ്രധാനമന്ത്രിയാണെന്ന് രാഖവ് ചദ്ദ

Update: 2021-10-20 16:26 GMT
Advertising

പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറാതിരിക്കാൻ ബി.ജെ.പി യും കോൺഗ്രസ്സും അകാലിദളും ഒത്തുകളിക്കുകയാണെന്ന് ആം ആദ്മി പാർട്ടി. ബി.ജെ.പി യും കോൺഗ്രസ്സും ഒറ്റക്കെട്ടായിട്ടാണ് ആം ആദ്മിക്കെതിരെ പടയൊരുക്കുന്നതെന്ന് ആം ആദ്മി പാർട്ടി ദേശീയവക്താവും എം.എൽ.എയുമായ രാഖവ് ചദ്ദ പറഞ്ഞു.

'പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറാതിരിക്കാൻ കരുനീക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കോൺഗ്രസ്സിന്‍റേയും അകാലിദളിന്‍റേയും സഹായത്തോടെയാണ് അദ്ദേഹം ഈ കരുനീക്കങ്ങൾ നടത്തുന്നത്. ഈ പാർട്ടികൾക്കൊക്കെ പഞ്ചാബിൽ ആം ആദ്മി അധികാരത്തിലേറുമെന്ന ഭയമാണ്'. രാഖവ് ചദ്ദ പറഞ്ഞു.

പഞ്ചാബിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയ മുൻപഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനേയും രാഖവ് ചദ്ദ രൂക്ഷമായി വിമർശിച്ചു. ആം ആദ്മിയെ തകർക്കാൻ പതിനെട്ടടവും പയറ്റി ക്ഷീണിച്ച പാർട്ടികൾക്കിടയിലേക്കാണ് അമരീന്ദറിന്‍റെ പാർട്ടി കടന്നുവരുന്നത് എന്നും ആം ആദ്മിയെ പിടിച്ചുകെട്ടാൻ അണിനിരക്കുന്ന പഞ്ചാബിലെ നാലാമത്തെ പാർട്ടിയാവും അമരീന്തറിന്‍റേത് എന്നും രാഖവ് ചദ്ദ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News