മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പയെ ബി.ജെ.പി പുറത്താക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവമൊഗ്ഗ മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു.

Update: 2024-04-22 15:34 GMT
Advertising

ബെംഗളൂരു: ബി.ജെ.പിയുടെ മുൻ കർണാടക സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാർട്ടിയിൽനിന്ന് പുറത്താക്കി. വിമത പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്കാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവമൊഗ്ഗ മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

ഈശ്വരപ്പയുടെ മകൻ കന്ദേശിന് ഹവേരിയിൽനിന്ന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അദ്ദേഹത്തിന്റെ മകനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ വിജയേന്ദ്രയുമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ഈശ്വരപ്പയുടെ ആരോപണം. വിജയേന്ദ്രയുടെ സഹോദരൻ ബി.വൈ രാഘവേന്ദ്രയാണ് ശിവമൊഗ്ഗയിലെ ബി.ജെ.പി സ്ഥാനാർഥി.

താൻ പാർട്ടിക്കൊപ്പമല്ലെന്നും സ്വതന്ത്രനായാണ് നിൽക്കുന്നതെന്നും ഈശ്വരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. അച്ചടക്കനടപടിയെ ഭയക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിൽക്കുന്നത്. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരെയാണ് മോദി പോരാടുന്നത്. കർണാടകയിൽ യെദ്യൂരപ്പയുടെയും മക്കളുടെയും കാൽക്കീഴിൽനിന്ന് പാർട്ടിയെ രക്ഷപ്പെടുത്താനാണ് താൻ പോരാടുന്നതെന്നും ഈശ്വരപ്പ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News