രാജസ്ഥാനിലെ ബി.ജെ.പി നേതാവ് പ്രഹ്ലാദ്‌ ഗുഞ്ചാൽ കോൺഗ്രസിൽ

മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായിയാണ് പ്രഹ്ലാദ്

Update: 2024-03-21 09:45 GMT
Editor : rishad | By : Web Desk
Advertising

ജയ്പൂർ: രാജസ്ഥാനിലെ പ്രമുഖ ബി.ജെ.പി നേതാവും മുന്‍ എം.എൽ.എയുമായ പ്രഹ്ലാദ് ഗുഞ്ചാൽ കോൺഗ്രസിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, രാജസ്ഥാനില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് പ്രഹ്ലാദിന്റെ കോൺഗ്രസ് പ്രവേശം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായിയാണ് പ്രഹ്ലാദ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ട നോർത്ത് സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രാജസ്ഥാനിലെ ഹദോതിയിൽ നിന്നുള്ള നേതാവാണ് പ്രഹ്ലാദ്. അദ്ദേഹത്തിന്റെ അണികളും കോൺഗ്രസിൽ ചേർന്നു. എല്ലാവരെയും രാജസ്ഥാൻ കോൺഗ്രസ് സ്വാഗതം ചെയ്തു. അതേസമയം അദ്ദേഹത്തെ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.  ഗുജ്ജർ സമുദായത്തിനിടയിൽ സ്വീകാര്യതയുള്ള നേതാവ് ഇദ്ദേഹം.

കോട്ട-ബുണ്ടി ലോക്‌സഭാ സീറ്റിലേക്കാവും അദ്ദേഹത്തെ കോണ്‍ഗ്രസ് പരിഗണിക്കുക. പ്രഹ്ലാദിന്റെ സ്വാധീന മേഖലയാണിത്. നേരത്തെ ഇദ്ദേഹം ടോങ്ക് സവായ് മധോപൂർ മണ്ഡലത്തിൽ നിന്നും ബി.ജെ.പി ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തന്നെ പരിഗണിക്കാത്തത്തിൽ ബി.ജെ.പി നേതൃത്വവുമായി പ്രഹ്ലാദ് അമർഷത്തിലായിരുന്നു. പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരുന്നത്. 

അതേസമയം ജമ്മു കശ്മീരിലെ മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാൽ സിങും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുൻ കോൺഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News