മഹാവികാസ് അഘാഡി സഖ്യത്തെ താഴെയിറക്കാൻ ബിജെപി നീക്കം: ശരദ് പവാർ

''ശിവസേനക്കുള്ളിലെ പ്രശ്‌നം സഖ്യകക്ഷികൾ ഒരുമിച്ച് പരിഹരിക്കും''

Update: 2022-06-21 15:26 GMT
Advertising

ഡൽഹി: മഹാവികാസ് അഘാഡി സഖ്യത്തെ താഴെയിറക്കാൻ ബിജെപി നീക്കമെന്ന് ശരദ് പവാർ. നിലവിലുള്ള പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണും. സർക്കാരിനെ താഴെ ഇറക്കാനുള്ള ബിജെപി നീക്കം നേരത്തെ പരാജയപ്പെട്ടതാണ്. മുഖ്യമന്ത്രി ആകണമെന്ന് ഷിൻഡേ ഇതുവരെ പാർട്ടിയിൽ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു. ശിവസേനക്കുള്ളിലുള്ള പ്രശ്‌നമായി മാത്രം കണ്ടാൽ മതി. സഖ്യകക്ഷികൾ ഒരുമിച്ച് ആ പശ്‌നം പരിഹരിക്കുമെന്നും സ്ഥിരതയുള്ള സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം ഷിൻഡേയുമായി ചർച്ചക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. ഷിൻഡേയെ നിയമസഭാ കക്ഷി സ്ഥാനത്ത് നിന്ന് ശിവസേന നീക്കുകയും ചെയ്തു. ബിജെപിക്ക് പിന്തുണ നൽകണമെന്ന ആവശ്യം ഷിൻഡേ ഉന്നയിച്ചതായാണ് സൂചന. എംഎൽഎമാരെ പാർപ്പിച്ച സൂറത്തിലെ റിസോർട്ടിൽ ബിജെപി നേതാക്കൾ എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വൈകീട്ട് അമിത് ഷാ യേയും ജെപി നദ്ദയേയും കാണും. മഹാവികാസ് അഗാഡി സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസും എൻസിപിയും അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News