1991ലെ ആരാധനാലയ സംരക്ഷണ നിയമം റദ്ദാക്കണമെന്ന് ബി.ജെ.പി എം.പി
ഹർനാഥ് സിങ് യാദവ് ആണ് രാജ്യസഭയില്‍ ആവശ്യമുയര്‍ത്തിയത്
Update: 2024-02-05 10:14 GMT
ഡൽഹി: 1991ലെ ആരാധനാലയ സംരക്ഷണ നിയമം റദ്ദാക്കണമെന്ന് ബിജെപി എം.പി.ഹർനാഥ് സിങ് യാദവ്. രാജ്യസഭയിലാണ് ഹർനാഥ് സിംഗ് ആവശ്യം ഉന്നയിച്ചത്.
ആരാധനാലയ സംരക്ഷണ നിയമം നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ചില ആരാധാനാലയങ്ങള്‍ പൊളിച്ചു പണിത മസ്ജിദുകള്‍ക്ക് ഇത് സംരക്ഷണം നൽകുന്നുണ്ടെന്നും അതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സാധിക്കുന്നില്ലെന്നും ഹർനാഥ് സിംഗ് രാജ്യസഭയിൽ പറഞ്ഞു.
ക്ഷേത്രങ്ങള്‍ പൊളിച്ച് നിരവധി മസ്ജിദുകള്‍ നിർമിച്ചിട്ടുണ്ടെന്നും ഈ നിയമം എടുത്തുമാറ്റിയാൽ മാത്രമേ അതിനെതിരെ നടപടി സ്വീകരിക്കാനും ക്ഷേത്രങ്ങള്‍ തിരച്ചുപിടിക്കാനും സാധിക്കുകയുള്ളുവെന്നും ഹർനാഥ് സിംഗ് പറഞ്ഞു. ഇതിന് മുൻപും സമാനമായ ആവശ്യം ബി.ജെ.പി എം.പിമാർ രാജ്യസഭയിൽ ഉയർത്തിയിട്ടുണ്ട്.