മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ എൻ.പി.പിക്ക് ബി.ജെ.പിയുടെ പിന്തുണ

തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാൻ എൻ.പി.പിക്ക് കഴിഞ്ഞിരുന്നില്ല

Update: 2023-03-02 15:17 GMT
Advertising

ഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ എൻ.പി.പിക്ക് ബി.ജെ.പിയുടെ പിന്തുണ. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാൻ എൻ.പി.പിക്ക് കഴിഞ്ഞിരുന്നില്ല. എൻ.പി.പി 26 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി രണ്ട് സീറ്റിലാണ് വിജയിച്ചത്. 

സഖ്യമില്ലാതെ ഒറ്റയ്ക്ക് പോരാട്ടത്തിന് ഇറങ്ങുമ്പോൾ വോട്ട് വിഹിതം 10 മടങ്ങാക്കുക എന്ന ലക്ഷ്യമായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ എൻ.പി.പിയുമായി അകന്ന് മത്സരിച്ച ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല. കോൺഗ്രസിൽ നിന്ന് നേതാക്കളെ അടർത്തിയെടുത്ത തൃണമൂൽ കോൺഗ്രസും നേട്ടമുണ്ടാക്കി. അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.

കഴിഞ്ഞ തവണ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇത്തവണ വെറും 5 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു. എന്നാൽ മുകുൾ സാഗ്മ ഉൾപ്പെടെ പ്രധാന നേതാക്കളെ എല്ലാം നഷ്ടപ്പെട്ടിട്ടും സംപൂജ്യരായില്ല എന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാം. യുണൈറ്റഡ് ഡെമോക്രാറ്റിക്ക് പാർട്ടിയും എൻ.പി.പിയെ കൂടാതെ 11 സീറ്റില്‍ വിജയിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയുടെ പിന്തുണ ലഭിച്ചെങ്കിലും കോൺറാഡ് സാങ്മയ്ക്ക് പ്രാദേശിക പാർട്ടികളുടെ കൂടി പിന്തുണ അനിവാര്യമാണ്. കണക്കുകൾ പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാൻ തക്ക അംഗബലം ഇല്ലെങ്കിലും എൻ.പി.പി പ്രവര്‍ത്തകര്‍ മേഘാലയയിൽ ആഘോഷത്തിലാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News