അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും: അനിൽ കെ. ആന്റണി
അഴിമതി മറയ്ക്കാൻ സർക്കാർ വർഗീയത ആയുധമാക്കുകയാണെന്നും അനിൽ ആന്റണി ആരോപിച്ചു.
ന്യൂഡൽഹി: അടുത്ത നിയസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ദേശീയ സെക്രട്ടറി അനിൽ ആന്റണി. കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. വർഗീയ എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നു. കോവിഡിന്റെ പേരിലും അഴിമതി നടത്തിയെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ അഴിമതി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാൻ സർക്കാർ വർഗീയത ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അനിൽ ആവശ്യപ്പെട്ടു.
#WATCH | In the last 7 years, Kerala has seen the biggest scams and scandals in its history. There is corruption, and communalism is increasing. There was a gold smuggling scam, where CM Office was used to smuggle gold....For the welfare of the people of the state, it is… pic.twitter.com/tza58Zj6J5
— ANI (@ANI) August 9, 2023