ഹിന്ദുവെന്ന വാക്ക് ഹൈജാക്ക് ചെയ്യാന്‍ ബി.ജെ.പിയെ അനുവദിക്കരുത്: ഹരീഷ് റാവത്ത്

ഹിന്ദുക്കളെന്ന നിലയില്‍ വസുദൈവ കുടുംബകം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍. മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിലാണ് നമ്മുടെ വിശ്വാസം. പക്ഷെ ബി.ജെ.പി വിശ്വസിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ്-റാവത്ത് ചൂണ്ടിക്കാട്ടി.

Update: 2021-08-22 11:21 GMT
Advertising

ഹിന്ദുവെന്ന വാക്ക് ഹൈജാക്ക് ചെയ്യാന്‍ ബി.ജെ.പിയെ അനുവദിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഡെറാഡൂണില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പി ഹിന്ദൂയിസത്തിന്റെ മര്‍മപ്രധാനമായ ഘടകങ്ങള്‍ ചോര്‍ത്തി അതിനെ ഹിന്ദുത്വത്തിലേക്ക് ചുരുക്കി. നമ്മള്‍ മൂല്യങ്ങള്‍ കൊണ്ട് ഹിന്ദുവാണ്. നമ്മള്‍ സനാധന ധര്‍മത്തില്‍ വിശ്വസിക്കുന്നവരാണ്. ഹിന്ദുവെന്ന വാക്കിനെ ഹൈജാക്ക് ചെയ്യാന് ഒരിക്കലും ബി.ജെ.പിയെ അനുവദിക്കരുത്-റാവത്ത് പറഞ്ഞു.

ഹിന്ദുക്കളെന്ന നിലയില്‍ വസുദൈവ കുടുംബകം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍. മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിലാണ് നമ്മുടെ വിശ്വാസം. പക്ഷെ ബി.ജെ.പി വിശ്വസിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ്-റാവത്ത് ചൂണ്ടിക്കാട്ടി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയം തുറന്നുകാട്ടാന്‍ അടുത്തമാസം 'പരിവര്‍ത്തന്‍ യാത്ര' സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനാണ് റാവത്ത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News