പ്രധാനമന്ത്രി ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് ഭൂരിപക്ഷം നേടാനായില്ല: ബസവരാജ് ബൊമ്മെ

19 പൊതുയോഗങ്ങളും ആറ് റോഡ്‌ ഷോകളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കര്‍ണാടകയില്‍ നടത്തി

Update: 2023-05-13 08:38 GMT
Advertising

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രധാനമന്ത്രിയും ബി.ജെ.പി പ്രവര്‍ത്തകരും ശ്രമിച്ചിട്ടും കേവല ഭൂരിപക്ഷം നേടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

"പ്രധാനമന്ത്രിയും ബി.ജെ.പി പ്രവർത്തകരും ഒരുപാട് പരിശ്രമിച്ചിട്ടും ഞങ്ങൾക്ക് ഭൂരിപക്ഷം നേടാനായില്ല. മുഴുവൻ ഫലങ്ങളും വന്ന ശേഷം ഞങ്ങൾ വിശദമായ വിശകലനം നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങള്‍ തിരിച്ചുവരും"- ബൊമ്മെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 19 പൊതുയോഗങ്ങളും ആറ് റോഡ്‌ ഷോകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കര്‍ണാടകയില്‍ നടത്തി. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും രംഗത്തിറങ്ങി. ഭരണവിരുദ്ധ വികാരത്തെ വര്‍ഗീയത കൊണ്ടു മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.

ബി.ജെ.പി വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. എന്നാല്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തിയിട്ടും 64 സീറ്റില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. എട്ട് മന്ത്രിമാര്‍ പിന്നിലാണ്. തൂക്കുസഭ പ്രവചിച്ച എക്സിറ്റ് പോളുകളെ കാറ്റില്‍പ്പറത്തി 135 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജെ.ഡി.എസാവട്ടെ 21 സീറ്റിലേ ലീഡ് ചെയ്യുന്നുള്ളൂ.


Summary- The BJP lost its only bastion in the south today, with Karnataka Chief Minister Basavaraj Bommai conceding defeat shortly after noon as the Congress leads in the assembly election sailed past 120

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News