മധ്യപ്രദേശില്‍ ബി.ജെ.പിയുടെ കുതിപ്പ്; മുഴുവന്‍ മണ്ഡലങ്ങളിലും ലീഡ്
29 സീറ്റിലും എന്‍.ഡി. എ യുടെ മുന്നേറ്റം
മധ്യപ്രദേശിൽ എൻ.ഡി.എ സഖ്യത്തിന് വന്‍ മുന്നേറ്റം. സംസ്ഥാനത്തെ ആകെയുള്ള 29 ൽ 29 സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കവേ ഒരിടത്ത് പോലും ഇൻഡ്യാ മുന്നണിക്ക് മുന്നേറ്റമില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 29 ൽ 28 സീറ്റും നേടി ബി.ജെ.പി നടത്തിയ കുതിപ്പിന് ഇക്കുറിയും മാറ്റമില്ലെന്നാണ് ഫലസൂചനകൾ പറയുന്നത്.കഴിഞ്ഞ തവണ 56.51 ശതമാനം വോട്ട് വിഹിതമാണ് എൻ.ഡി.എ മുന്നണിക്കുണ്ടായിരുന്നത്.
ദേശീയതലത്തിൽ 290 സീറ്റുകളിലാണ് എൻ.ഡി.എ ലീഡ് ചെയ്യുന്നത്. ഇൻഡ്യാ സഖ്യം 223 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഉത്തർപ്രദേശ് , മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 27 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിൽ 10 സീറ്റിലും ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എക്ക് ഒരു സീറ്റിൽപോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.