ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകുമെന്ന​ റിപ്പോർട്ടുകൾ തള്ളി ഡി.വൈ ചന്ദ്രചൂഡ്​

എൻഎച്ച്​ആർസി അധ്യക്ഷസ്​ഥാനം ഒഴിഞ്ഞുകിടക്കുകയാണ്

Update: 2024-12-20 15:46 GMT
Advertising

ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്​ഥാനത്തേക്ക്​ തന്നെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി മുൻ ചീഫ്​ ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​​. പ്രചരിക്കുന്നത്​ വെറും കിംവദന്തികൾ മാത്രമാണെന്നും വിരമിച്ച ശേഷം സ്വകാര്യ പൗരനായുള്ള ജീവിതം ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിംകോടതി മുൻ ജസ്​റ്റിസ്​ അരുൺ കുമാർ മി​ശ്ര ജൂൺ ഒന്നിന്​ കാലാവധി പൂർത്തിയാക്കിയശേഷം അധ്യക്ഷസ്​ഥാനം ഒഴിഞ്ഞുകിടക്കുകയാണ്​. പുതിയ അധ്യക്ഷ​െൻറ പേരുകൾ പരിഗണിക്കാനായി ബുധനാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത്​ ഷാ, ലോക്​സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും കമ്മിറ്റിയിലെ അംഗങ്ങളാണ്​.

മുൻ ചീഫ്​ ജസ്​റ്റിസോ വിരമിച്ച സുപ്രിംകോടതി ജഡ്​ജിയോ ആണ്​ സാധാരണ മനുഷ്യാവകാശ കമ്മീഷ​െൻറ അധ്യക്ഷനായി വരാറ്​. നിലവിൽ കമ്മീഷൻ അംഗമായ വിജയ ഭാരതി സയാനിയാണ്​ ആക്​ടിങ്​ ചെയർപേഴ്​സൻ. രാജ്യത്തി​െൻറ 50ാമത്​ ചീഫ്​ ജസ്​റ്റിസായിരുന്ന ചന്ദ്രചൂഡ്​​ നവംബർ പത്തിനാണ്​ വിരമിച്ചത്​.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News