പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് സഫോടനം; അജ്ഞാതർ സഫോടകവസ്തു എറിഞ്ഞതായി സംശംയം

സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും

Update: 2022-05-09 18:47 GMT
Editor : afsal137 | By : Web Desk
Advertising

മൊഹാലിയിലെ പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായെന്നാണ് ഔദ്യോഗികമായി  ലഭിക്കുന്ന വിവരം. എന്നാൽ സ്‌ഫോടനത്തിനു പിന്നിൽ അജ്ഞാതരുടെ സാന്നിധ്യമുണ്ടെന്നും സംശയിക്കപ്പെടുന്നു. ഇന്ന് വൈകുന്നേരം സ്‌ഫോടനമുണ്ടായെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കെട്ടിടത്തിനുള്ളിലേക്ക് അജ്ഞാതർ സ്‌ഫോടക വസ്തു എറിഞ്ഞാണ് സ്ഫോടനമുണ്ടായതെന്ന  സംശയമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും. സ്‌ഫോടനത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. സ്ഫോടനം ഭീകരാക്രമണമല്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News