പാർട്ടിവിരുദ്ധ പ്രവർത്തനം; ലോക്സഭാ എം.പിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബി.എസ്.പി
2019 ൽ ബി.ജെ.പി സ്ഥാനാർഥിയെ തോൽപ്പിച്ചയാളെയാണ് പുറത്താക്കിയത്
ലഖ്നൗ: പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ലോക്സഭാ എം.പിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബഹുജൻ സമാജ്‍ പാർട്ടി. ശ്രാവസ്തിയിൽ നിന്നുള്ള ലോക്‌സഭാംഗമായ രാം ശിരോമണി വർമയെയാണ് പാർട്ടി പുറത്താക്കിയത്. നിരവധി ആരോപണങ്ങൾ നേരിട്ട അദ്ദേഹം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്നാണ് പാർട്ടി വിശദീകരിച്ചു.
2019 ലെ തിരഞ്ഞെടുപ്പിൽ ബി.എസ്.പി, സമാജ്‍വാദി പാർട്ടി സഖ്യത്തിൽ മത്സരിച്ച ശ്രവാസ്തി 5320 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർഥിയെ തോൽപ്പിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രവാസ്തിയെ ജില്ലാ നേതൃത്വമാണ് പുറത്താക്കിയതെന്ന് ബി.എസ്.പി വൈസ്പ്രസിഡൻ് വിശ്വനാഥ് പാൽ പറഞ്ഞു.
അദ്ദേഹത്തിന് നിരവധി താക്കീത് നൽകിയെങ്കിലും പ്രവർത്തനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഇത് കണക്കിലെടുത്താണ് ശ്രാവസ്തി എംപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ഒരു നേതാവ് പറഞ്ഞു.