ന്യൂനപക്ഷങ്ങളെ കുറിച്ച് കേവല പരാമർശം പോലുമില്ലാത്ത ബജറ്റ്: ഇ.ടി മുഹമ്മദ് ബഷീർ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

Update: 2023-02-01 10:09 GMT
Advertising

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ കുറിച്ച് കേവല പരാമർശം പോലുമില്ലാത്ത ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടികളില്ല. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർധിപ്പിച്ചിട്ടില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികളില്ല. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വിലക്കയറ്റം പരിഹരിക്കാൻ കേവല പരാമർശം പോലുമില്ല. മധ്യവർഗ വിഭാഗത്തെ പരിഗണിച്ചുവെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക സർവേ മുന്നോട്ടുവെച്ച പ്രധാനപ്രശ്‌നങ്ങളായ തൊഴിലില്ലായ്മയും ദാരിദ്രവും നേരിടാനുള്ള ഒന്നും ബജറ്റിലില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News