പ്രചാരണത്തിന് ഇറങ്ങിയത് രാജ്യത്തെ രക്ഷിക്കാൻ: അരവിന്ദ് കെജ്‌രിവാൾ

ഇടക്കാല ജാമ്യകാലാവധി അവസാനിച്ച് തിഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2024-06-02 11:17 GMT
Advertising

ന്യൂഡൽഹി: തന്റെ ജീവിതം രാജ്യത്തിന് വേണ്ടിയുള്ളതാണ്. പ്രചാരണത്തിന് ഇറങ്ങിയത് രാജ്യത്തെ രക്ഷിക്കാനാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കൈജ്‌രിവാൾ. മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യകാലാവധി  അവസാനിച്ച് തിഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരച്ചുപോകുന്നതിന് മുമ്പ് കെജ്‌രിവാൾ ഹനുമാൻ മന്ദിർ സന്ദർശിക്കുകയും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ആംആദ്മി ഓഫീസിലാണ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തത്.

'പാർട്ടിയേക്കാൾ മുകളിലാണ് രാജ്യം. രാജ്യത്തെ ഏകാധിപത്യം അവസാനിപ്പിക്കണം. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകൾ കളവാണ്.  വിവിപാറ്റുമായി വോട്ടുകൾ ഒത്തുനോക്കണം. കൗണ്ടിങ് ഏജന്റുമാർ പ്രത്യേകം ശ്രദ്ധിക്കണം.' - അദ്ദേഹം പറഞ്ഞു.

എന്ന് തിരിച്ചുവരുമെന്ന് അറിയില്ല. അഴിമതിപ്പണം എവിടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News