ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീട്ടി കാനഡ
നേരത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയും ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ വിലക്ക് നീട്ടിയിരുന്നു
Update: 2021-07-20 05:49 GMT
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീട്ടി കാനഡ. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഓഗസ്റ്റ് 21 വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയും ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ വിലക്ക് നീട്ടിയിരുന്നു. നിലവിലെ സ്ഥിതി തുടരുമെന്നും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാവില്ലെന്നുമാണ് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചത്.